തൃശ്ശൂര്‍ പൂരം സംപ്രേഷണത്തിനായി നിര്‍മ്മിച്ച തട്ടില്‍ ക്യാമറ വക്കുന്നതിനെപ്പറ്റി ചാനല്‍ സ്റ്റാഫ് തമ്മില്‍ തര്‍ക്കമുണ്ടായി..തര്‍ക്കം മൂത്ത് കയ്യാങ്കളിയായി..രണ്ട് പ്രമുഖ ചാനലുകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ ഉയരത്തിലുള്ള തട്ടില്‍ നിന്നു താഴെ വീണു. ആശുപത്രിയിലാണ് മൂവരും, ഒരാള്‍ അബോധാവസ്ഥയിലും. അയാള്‍ക്കു തലക്കാണ് പരിക്കെങ്കില്‍ മറ്റൊരാള്‍ക്ക് നട്ടെല്ലിനും. നിസ്സാര പരിക്കുകളല്ല ഈ ഏറ്റുമുട്ടലുകളുടെ ഫലം. ചാനലുകളും ഒബി വാനുകളും കൂടുമ്പോള്‍ തല്‍സമയത്തിനായി തര്‍ക്കം സ്വാഭാവികം.
പാര്‍ട്ടി സമ്മേളനങ്ങളിലും മറ്റു പരിപാടികളിലും നടന്ന / നടക്കുന്ന കൂട്ടത്തല്ലുകള്‍ വിശദമായി കാട്ടിത്തരുന്ന ഏതെങ്കിലും ചാനലുകള്‍ ഈ തൃശ്ശൂര്‍ പൂരത്തല്ലിന്റെ "വിഷ്വല്‍സ്" കാണിക്കുമോ എന്നു സംശയം.. കാത്തിരുന്നു കാണാം.
No comments:
Post a Comment