Wednesday, March 26, 2008

ക്യാ കരേഗാ ബായ്?

രാവിലെ അല്‍ഖൂസില്‍ നിന്നുയരുന്ന കറുത്തപുക കണ്ടാണ്‌ വീട്ടില്‍ നിന്നിറങ്ങിയത്. വഴിയില്‍ പലയിടത്തും വാഹനങ്ങള്‍ നിര്‍ത്തി, അകലെ..ഉയരുന്ന പുക നിരീക്ഷിക്കുന്ന യാത്രക്കാരെയും കാണുവാന്‍ സാധിച്ചു. റേഡിയോയില്‍ തീപിടുത്തത്തിന്റെ തല്‍സമയ വിവിരണങ്ങള്‍..എസ്.എം.എസ് സന്ദേശങ്ങള്‍..ഓഫീസിലെത്തിയപ്പോഴും ഇന്നത്തെ പ്രധാന വിഷയം ഇതു തന്നെ..

അപ്പോഴാണ്‌ ഒരു യു.എ.ഇ വാര്‍ത്താ ഏജന്‍‍സി മറ്റൊരു വിവരം പുറത്തുവിട്ടതായി കണ്ടത്. സ്വകാര്യ കാറുകളുടെ അമിതമായ ഉപയോഗം ചെറുതും വലുതുമായ പലതരം നികുതികള്‍ ഏര്‍പ്പെടുത്താന്‍ അധികാരികളെ നിര്‍ബ്ബന്ധിതരാക്കുന്നുവത്രെ. കാര്‍ ലൈസന്‍സിനും, പുതുക്കലിനും അധികരിച്ച നിരക്കുകള്‍..പാര്‍ക്കിങ്ങ് ഫീസ് ഉയര്‍ത്തല്‍...റോഡ് പിരിവ് (സാലിക്) വ്യാപിപ്പിക്കല്‍..ഇത്യാദി പരിപാടികള്‍ ഉടന്‍ വരുന്നതായി അറിയിപ്പ്. തീര്‍ന്നില്ല, പെട്രോള്‍ വിലയും കൂട്ടും. പകരമായി കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കും, പൊതു യാത്രാ സൗകര്യങ്ങള്‍ കൂട്ടും എന്നിവയും പ്ലാനിലുണ്ട്.

നിത്യവും ഉയരുന്ന നിത്യോപയോഗ സാധനങ്ങലുടെ വില, വിമാനയാത്രാക്കൂലി, സ്കൂള്‍ ഫീസ്..ഇനി ഇതു കൂടി..ഇതു കഴിഞ്ഞാല്‍ അടുത്തത്.. പക്ഷേ..അങ്ങിനെയൊന്നും കൂടാത്ത ഒരു കാര്യമുണ്ട് : എന്തെന്നോ? ശമ്പളം !

പണ്ടാരോ പറഞ്ഞതുപോലെ.. വെറും കയ്യോടെ വന്ന്..വെറും കയ്യോടെ പോകേണ്ടിവരുന്ന അവസ്ഥ !!

3 comments:

അപ്പു ആദ്യാക്ഷരി said...

ബസില്‍ പോയാല്‍ ചിലവുകുറയുമായിരിക്കും സുല്‍ത്താനേ. കാത്തിരുന്നു കാണുകതന്നെ

അപ്പു ആദ്യാക്ഷരി said...
This comment has been removed by the author.
Anonymous said...

Life in UAE has became very much strugglesome. Now in India the life is thousand times better than UAE. Why can't u people to come and settle down in India?

I really do not know still why the so called Keralites are parched to get a visa to Gulf countties? Please do educate them that they would get much better pay and comfort in India if they are ready to work the same type of work what they are ought to do in UAE.