എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സ്വന്തം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ ആ കാര്‍ഡ് ചെക്-ഇന്‍ കൗണ്ടറില്‍ കാണിക്കേണ്ടതായി വരും. അതിനാല്‍ യാത്രക്ക് പുറപ്പെടുമ്പോള്‍ തന്നെ ടി ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടെന്ന് ഉറപ്പു വരുത്തുക.
ഇനി വേറെയാരുടെയെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍, ആ കാര്‍ഡിന്റെ മുന്‍ പിന് വശങ്ങളുടെ കോപ്പി, അതും കാര്‍ഡുടമസ്ഥന്റെ സാക്ഷ്യപ്പെടുത്തല്‍ സഹിതം കൈവശം വക്കണം. തീര്‍ന്നില്ല, അതോടൊപ്പം, ടിക്കറ്റ് വാങ്ങുന്നതില്‍ യാത്രക്കാരനെ അധികാരപ്പെടുത്തിക്കൊണ്ടുള്ള ഒരു സമ്മത പത്രവും വേണം. അതില്‍ യാത്ര ചെയ്യുന്ന ആളിന്റെ അല്ലെങ്കില്‍ ആളുകളുടെ പേര്, യാത്ര ചെയ്യുന്ന തിയതി, യാത്രാ മേഖല (എവിടെ നിന്നും എവിടേക്ക്) എന്നിവയും രേഖപ്പെടുത്തിയിരിക്കണം. ഈ രണ്ടു രേഖകളും യാത്രക്കാവശ്യമാണ്. ആയതിനാല്‍ കോപ്പിയെടുത്തു വക്കുക, മടക്കയാത്രക്കും ഇതാവശ്യമായി വരും.
ക്രെഡിറ്റ് കാര്‍ഡിന്റെ പിന് വശത്തുള്ള രഹസ്യ നമ്പര്‍ മായ്ച്ചുകൊള്ളുവാന് എയര്‍ ഇന്ത്യ ഓര്‍മ്മിപ്പിക്കുന്നു !!
ഈ നിബന്ധനകള്‍ പാലിക്കാത്ത യാത്രക്കാര്‍ക്ക് യാത്ര നിഷേധിക്കപ്പെടാമെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്കുന്നു, തുക തിരികെ കിട്ടുമോ എന്ന ചോദ്യത്തിലുപരി യാത്ര മുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആലോചിക്കുമ്പോള്‍, ഈ അറിയിപ്പ് കണക്കിലെടുത്ത് വേണ്ട രേഖകള്‍ കൈവശം വക്കുന്നത് നന്ന്.
വിശദവിവരങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് അറിയുക, ഇവിടെ
ശുഭയാത്ര !
5 comments:
ഉപകാരപ്രദം..
എല്ലാ എയര്‍ ലൈന്‍സിന്റെയും ഓണ്‍ലൈന്‍ ബുക്കിങ്ങിനു ഇതു ബാധകം ആണ്. പക്ഷെ കാര്‍ഡിന്റെ മുന്‍പേജിന്റെ കോപ്പി ആണ് പറഞ്ഞിരിക്കുന്നത്. പിന്നിലേത് കോപ്പി എടുക്കുന്നെങ്കില്‍ (വേണോ?വേണ്ടെന്നു ഞാന്‍ കരുതുന്നു. ആ നമ്പറും ഒപ്പും അല്ലാതെ അതില്‍ എന്തുണ്ട്?പക്ഷെ നഷ്ട്ടപെട്ടാല്‍ ഒത്തിരി ഉണ്ട്) നമ്പര്‍ ഉറപ്പായും മറച്ചു തന്നെ എടുക്കണം.
രണ്ടു വശങ്ങളുടെയും കോപ്പി വേണമെന്ന് എയര്‍ ഇന്ത്യ നിര്‍ബ്ബന്ധം പിടിക്കുന്നു. കൂടുതലായി അറിയാന്‍ പോസ്റ്റില്‍ കൊടുത്തിട്ടുള്ള ലിങ്കില്‍ നോക്കിയാല്‍ മതി.
ഈ നിയമ മാറ്റം അറിയാതെ മുന്‍പേ ടിക്കറ്റെടുത്തിട്ടുള്ള എത്രയോ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ പെട്ടു പോകുന്നു. അല്‍ ജസീറ ഇതിലും കടുമ്പിടുത്തക്കാരാണ്. ഒറിജിനല്‍ ക്രെഡിറ്റ് കാര്‍ഡ് കൂടിയേ തീരൂ അവര്‍ക്കു്. ഈ പ്രശ്നത്തില്‍ കുടുങ്ങി യാത്രക്ക് വിഘ്നം നേരിട്ടവരെ എനിക്കു നേരിട്ടറിയാം.
പലപ്പോഴും ഈ അറിയിപ്പുകള് ബഹുഭൂരിപക്ഷവും അറിയാറില്ലെന്നതാണ് സത്യം.
very informative...
Post a Comment