Tuesday, May 20, 2008
16 വയസ്സുള്ള അമ്മ,കുട്ടികള്‍ 7 !
അര്‍ജന്റീനക്കാരി പമീലയെന്ന പതിനാറുകാരിക്ക് ഇപ്പോള്‍ കുട്ടികള്‍ ഏഴ് ! പതിനാലു വയസ്സിലാണ് ആദ്യ പ്രസവം ! രണ്ടാമത്തെ പ്രസവത്തില്‍ കുട്ടികള്‍ മൂന്ന്, അന്നു പ്രായം പതിനഞ്ച്. ഈയിടെ വീണ്ടും പ്രസവിച്ചു, അതിലും കുട്ടികള്‍ മൂന്ന് !ആദ്യ പ്രസവത്തില്‍ പിറന്നത് ആണ്‍കഞ്ഞ്. പിന്നീടെല്ലാം പെണ്‍കുട്ടികള്‍. പ്രസവങ്ങളെല്ലാം നേരത്തെയാണെങ്കിലും കുട്ടികളെല്ലാം ഉഷാറായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിചിത്രമെന്ന് തോന്നുന്ന ഈ വിശേഷം ബിബിസിയാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വീട്ടുജോലികള്‍ ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടു ജീവിക്കുന്ന പമീലയുടെ അമ്മ, കൂടുതല്‍ ധനസഹായം പ്രതീക്ഷിക്കുന്നതായും വാര്‍ത്തയില്‍ കാണുന്നു. പമീലയുടെ പതിനേഴാം പിറന്നാള്‍ അടുത്തിരിക്കുന്ന ഈ വേളയില്‍, അന്നാട്ടിലാകെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണീ വാര്‍ത്ത. കുട്ടികളുടെ പിതാവിനെപ്പറ്റി ബിബിസി ഒന്നും പറയുന്നില്ലെങ്കിലും തമിഴ് പത്രമായ ദിനമലര്‍, പമീല വിവാഹിതയല്ലെന്നും കുട്ടികളെല്ലാം 'കാമുകരുടെ' സമ്മാനമാണെന്നും എഴുതിരിക്കുന്നു!
Subscribe to:
Post Comments (Atom)
2 comments:
കടപ്പാട്: ബിബിസിക്കും ദിനമലരിനും
nalla kariyangal nerathe thundanguka. upadesangal avasiyamilla.
Post a Comment