ആദ്യമായി യു എ ഇ പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ഒരു വാര്‍ത്തയാണ്.
പ്രാഥമിക ആരോഗ്യ പരിശോധന - കുറഞ്ഞ ചെലവില്‍
രക്ത സമ്മര്‍ദ്ദം പരിശോധിക്കാനോ, കൊഴുപ്പിന്റെ അളവ് പരിശോധിക്കാനോ ഏതെങ്കിലും ക്ലിനിക്കില്‍ ചെന്നാല്‍ എളുപ്പത്തില്‍ കാര്യം നടക്കുവാന്‍ ബുദ്ധിമുട്ടാണ്. പലരും ഡോക്ടറെ കണ്ടതിനുശേഷമേ പരിശോധനക്ക് തയ്യാറാവൂ..
രക്ത സമ്മര്‍ദ്ദം പരിശോധിക്കാനോ, കൊഴുപ്പിന്റെ അളവ് പരിശോധിക്കാനോ ഏതെങ്കിലും ക്ലിനിക്കില്‍ ചെന്നാല്‍ എളുപ്പത്തില്‍ കാര്യം നടക്കുവാന്‍ ബുദ്ധിമുട്ടാണ്. പലരും ഡോക്ടറെ കണ്ടതിനുശേഷമേ പരിശോധനക്ക് തയ്യാറാവൂ..
സാമ്പത്തീക - സമയ നഷ്ടം ഫലം.
രക്ത സമ്മര്‍ദ്ദം(ബി.പി), കൊഴുപ്പിന്റെ അളവ്(കൊളസ്റ്റ്റൊള്‍), രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബ്ലഡ് ഷുഗര്‍), പ്രായത്തിനും ഉയരത്തിനും ആനുപാതികമായ ശരീര തൂക്കം (ബോഡി മാസ്സ്) എന്നീ അവശ്യ പരിശോധനകള്‍ എല്ലാം കൂടി പതിനഞ്ച് ദിര്‍ഹംസിന് ചെയ്തു കൊടുക്കുന്നൊരു സംവിധാനം ബിന്‍ സിനാ ഫാര്‍മസി ശാഖകളില്‍ ലഭ്യമാണ് എന്ന വിവരം ഇപ്പോഴും പലരും അറിഞ്ഞിട്ടില്ല. യു.എ.ഇ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പരിശോധനാ സംവിധാനം യുഎഇയില്‍ ഉടനീളമുള്ള ബിന്‍ സിനാ ഫാര്‍മസികളുടെ ശാഖകളില്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തി ഫലം വാങ്ങാം. പത്തു പതിനഞ്ചു മിനിറ്റിനുള്ളില്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കാം. ചെലവ്: 15 ദിര്‍ഹംസ് മാത്രം
അപ്പോ ഇന്നു തന്നെ പരിശോധിക്കുകയല്ലേ...
ബിന്‍ സിനാ ശാഖകളുടെ വിശദവിവരം ഇവിടെ ലഭിക്കും...
4 comments:
സത്യത്തില്‍ ഇതു ലുങ്കിന്യൂസ് ആണോ.
നല്ല സംരംഭം. തുടരുക.
-സുല്‍
pala pharmacy kalilum free ayitum undu ....
നല്ല സംരംഭം. തുടരുക.
പേര് ലുങ്കി ന്യൂസ് എന്നാണെങ്കിലും ഇക്കാര്യം സത്യമാണ്. ഞാനും ഈ സൗകര്യം ഒന്നുപയോഗിച്ചു. ബര്‍ദുബൈ റമദ സ്പിന്നിസിലുള്ള ബിന്‍ സിനയിലാണ് പോയത്. അവിടെ എനിക്കു നല്ല സേവനം നല്‍കിയ ഗുരുവായൂര്‍ക്കാരന്‍ ഫാര്‍മസിസ്റ്റിനെ അനുസ്മരിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടേ...
മറ്റ് ഫാര്‍മസികളില്‍ സൗജന്യമായി ബ്ലഡ് ഷുഗര്‍/കൊളസ്റ്ററോള്‍ പരിശോധന ഉണ്ടോ? സംശയമാണ്. ഇതിനല്പം ചെലവ് വരുമല്ലോ..ഒന്നോ രണ്ടോ ദിര്‍ഹംസ് നഷ്ടത്തിലായിരിക്കും ബിന്‍ സിന തന്നെ ഈ സേവനം നടത്തുന്നത്.
നല്ല കാര്യം.
:)
Post a Comment