ലുങ്കി ന്യൂസിനല്ല..സാക്ഷാല്‍ ലുങ്കിക്ക് വിലക്ക് !!
ദുബൈയിലെ ഒരു സിനിമാ തിയ്യേറ്ററില്‍ ഇനി ലുങ്കിയുടുത്ത് സിനിമ കാണാന്‍ ചെന്നാല്‍, ടിക്കറ്റുണ്ടെങ്കില്‍ പോലും, സിനിമ കാണാനാവാതെ തിരികേപ്പോകേണ്ടി വരും. ദുബൈയിലും ഷാര്‍ജയിലും തിയേറ്ററുകളില്‍ ലുങ്കി വിന്യാസം മുന്‍പേ അനുവദനീയമായിരുന്നില്ല. കഴിഞ്ഞ വര്‍ഷം
അല്‍ഖൂസ് ലേബര്‍ ക്യാമ്പ് പ്രദേശത്ത് ആരംഭിച്ച ബോളിവുഡ് എന്ന ഇരട്ട തിയ്യേറ്ററുകളില്‍ ഈ അടുത്ത കാലത്താണ് ലുങ്കി നിരോധനം കര്‍ശനമാക്കിയത്. തിയേറ്ററിന് പുറത്ത് നയം വ്യക്തമാക്കിക്കൊണ്ടൊരു ബോര്‍ഡും വച്ചിട്ടുണ്ട്. മൊത്തം മുന്നൂറ് സീറ്റുകളുള്ള ഈ തീയേറ്റർ ലേബർ ക്യാമ്പുകളിലുള്ള സിനിമാ പ്രേമികൾക്കൊരാശ്വാസമായിരുന്നു. ഇതില്ലെങ്കിൽ ഏറെ ദൂരെ യാത്ര ചെയ്തു വേണം ഒരു സിനിമാ തിയ്യേറ്ററിലെത്താൻ. പണച്ചിലവും സമയനഷ്ടവും ഒഴിവാക്കാനാവുമെന്നതും ക്യാമ്പ് നിവാസികളെ സംബന്ധിച്ചിടത്തോളം മറ്റൊരു മെച്ചമായിരുന്നു.
കൂടുതലായും മലയാളം, തമിഴ് ചിത്രങ്ങളാണ് ഈ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു വരുന്നത്. ഇങ്ങനെ ഒരു തിയ്യേറ്റർ മലയാള-തമിഴ് പ്രേക്ഷകർക്ക് ഏറെ പ്രയോജനകരമാണെങ്കിലും നഷ്ടത്തിന്റെ കഥകളാണ് നടത്തിപ്പുകാർക്ക് പറയുവാനുള്ളത്. മിക്കവാറും ഷോകൾക്ക് വിരലിലെണ്ണാവുന്ന പ്രേക്ഷകരേ സിനിമ കാണാനെത്തുന്നുള്ളൂ എന്നതാണ് സത്യം. തീയ്യേറ്റർ തുടങ്ങിയശേഷം, ഇന്നു വെരെയൂള്ള പത്തു മാസങ്ങൾക്കിടയിൽ നിറഞ്ഞ സദസ്സിലോടിയ ചിത്രം 'രതിനിർവ്വേദം' മാത്രം.
ഇനിയിപ്പോ ലുങ്കി നിരോധനം കൂടി വന്നു കഴിയുമ്പോൾ ഇനിയും പ്രേക്ഷകർ കുറയുമോ എന്നാണാശങ്ക.
പിന്നെ..ഓണം, വിഷു, ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ വെള്ളമുണ്ടുടുത്ത് വന്നാൽ സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിക്കുന്നു.
കാര്യമെന്തൊക്കെയാലും തെന്നിന്ത്യൻ പടങ്ങൾക്കായുള്ള തിയ്യേറ്ററുകൾ വളരെ കുറവായ ദുബൈയിൽ ഈ തീയ്യേറ്ററുകൾ നിലനിർത്തേണ്ടത് ആവശ്യമാണ്. ആയതിനാൽ ദുബൈ നിവാസികളിൽ സൗകര്യപ്പെട്ടവർ ഇവിടെ പോയി സിനിമാകാണുക.. പലർക്കും ഇങ്ങനെ രണ്ടു തിയ്യേറ്ററുകൾ ഉണ്ടെന്നതു പോലും അറിയില്ലെന്നതു് വേറൊരു വസ്തുത. അറിയാത്തവർക്കായി ലൊക്കേഷൻ MAP ഇവിടെ ക്ലിക്കിയാൽ കാണാം. അൽ ഘൂസ് മാളിലാണ് ബോളിവുഡ് ഇരട്ട തിയ്യേറ്ററുകൾ.
ഇപ്പോൾ രണ്ടു തമിഴ് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിജയുടെ 'വേലായുധം', സൂര്യയുടെ 'ഏഴാം അറിവ്'. 1.30, 4, 7 & 10pm എന്നിവയാണ് പ്രദർശന സമയങ്ങൾ.
അടിക്കുറിപ്പ്: ഇനി ലുങ്കിയുടുത്ത് തിയ്യേറ്ററിലെത്തണമെന്ന് അടക്കാനാവാത്ത ആഗ്രഹമുണ്ടെങ്കിൽ ഒരു ആശ്വാസ വാര്‍ത്തയുണ്ട്. ലുങ്കിയുടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ വരാം.അനുവദനീയമാണ്.
5 comments:
അറബികള്‍ ലുങ്കി ധരിക്കുന്നുണ്ടല്ലോ? അവര്‍ക്കും വിലക്കുണ്ടോ?
ചോദ്യം ന്യായം..പക്ഷേ അതു പ്രത്യക്ഷത്തില്‍ പുറത്തുകാണുന്നില്ലല്ലോ..
നായ കടലിലും നക്കിയേ കുടിക്കൂ എന്ന് പറയുംപോലെയാണ് നമ്മള്‍ ഇന്ത്യന്‍സിന്റെ അവസ്ഥ.
ഷാര്‍ജ-ദുബായ് തെരുവുകളില്‍ ലുങ്കിയുടുത്ത് അലസമായി അലയുന്നവരെ കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്. അന്യനാട്ടില്‍ പോയാലെങ്കിലും അല്പം മാന്യത കാണിചൂടെ ഇവന്മാര്‍ക്ക്!
ലുങ്കിയില്‍ വിലസുന്നവര്‍ മല്ലൂസിനേക്കാള്‍ കൂടുതല്‍ മദ്രാസികളാണ്
aashamsakal.... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane..........
നല്ല രചനാ ശൈലി ,,പിന്നെ എന്തുകൊണ്ട് പോസ്റ്റുകള്‍ എഴുതുന്നില്ല ??
Post a Comment